
വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15 വയസ്സുള്ള മകളെ അമ്മ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടയാളാണ് പ്രതിയായ സ്ത്രീ. പെൺകുട്ടിയുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചതാണെങ്കിലും, സ്വന്തം ഗ്രാമത്തിലെ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം മാതാപിതാക്കൾ അംഗീകരിച്ചില്ല.
ഇതിന്റെ പേരിൽ കുട്ടയും അമ്മയും പതിവായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ തർക്കം രൂക്ഷമായി. വഴക്കിനിടെ അമ്മ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു. പിന്നീട് ഇവർ ബഗോദർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Story Highlights: woman shoots daughter, 15, dead in Jharkhand after fight over her marriage
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]