
ആദായനികുതി അടയ്ക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. കൃത്യസമയത്തിനുള്ളിൽ ആദായനികുതി അടയ്ക്കുകയാണെങ്കിൽ തുടർന്നുണ്ടാകുന്ന പല ബുദ്ധിമുട്ടുകളൊഴിവാക്കാവുന്നതാണ്. ആദായനികുതി റിട്ടേണുകൾ ശരിയായി ഫയൽ ചെയ്താൽ കിഴിവുകളും ഇളവുകളും ക്ലെയിം ചെയ്യാൻ കഴിയും .അതായത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നികുതി ലാഭിക്കാമെന്ന് ചുരുക്കം. സെക്ഷൻ 80 സി പ്രകാരം നികുതിദായകർക്ക് നികുതി ഇളവുകൾ നേടാം.
ആദായനികുതി നിയമം സെക്ഷഷൻ 80 സി വകുപ്പ് പ്രകാരം നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും ഒന്നര ലക്ഷം രൂപയ്ക്ക് വരെ പരമാവധി കിഴിവ് ലഭിക്കാവുന്നതാണ്. ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ തന്നെ കിഴിവ് ക്ലെയിം ചെയ്യാന്‍ കഴിയുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. സെക്ഷന്‍ 80സി നാല് ഉപവിഭാഗങ്ങളായും തിരിച്ചിരിച്ചിട്ടുണ്ട്. 80സിസിസി, 80സിസിഡി (1), 80സിസിഡി (1ബി), 80ിസിസിഡി (2). ഇവയിൽ വരുന്ന നികുതി ആനൂകൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
80 സി:
ഇപിഎഫ്, പിപിഎഫ് തുടങ്ങിയ പ്രൊവിഡന്റ് ഫണ്ടുകളിലെ നിക്ഷേപങ്ങൾ, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീമുകൾ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ, ഹോം ലോണിന്റെ പേയ്മെന്റുകൾ, സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (എൻഎസ്സി), തുടങ്ങിയ സ്കീമുകളിലെ നിക്ഷേപങ്ങൾക്കാണ് സെക്ഷൻ 80 സി പ്രകാരം കിഴിവ് ലഭിക്കുക
80 സിസിസി:
പെൻഷൻ പ്ലാനുകൾക്കും ചില മ്യൂച്വൽ ഫണ്ടുകൾക്കും വേണ്ടിയുള്ള പേയ്മെന്റുകളാണ് സെക്ഷൻ 80സിസിസിയിൽ ഉൾപ്പെടുക
.
80 സിസിഡി (1):
നാഷണൽ പെൻഷൻ സിസ്റ്റം , അടൽ പെൻഷൻ യോജന തുടങ്ങിയ സർക്കാർ പിന്തുണയുള്ള സ്കീമുകൾക്കായി നടത്തിയ പേയ്മെന്റുകൾ ഈ സെക്ഷനിൽ ഉൾപ്പെടും.
80 സിസിഡി (1ബി):
50,000 രൂപ വരെയുള്ള ദേശീയ പെൻഷൻ സിസ്റ്റത്തിലെ നിക്ഷേപം ഇതിൽ ഉൾപ്പെടുന്നതാണ്
80 സിസിഡി (2):
എൻപിഎസിലേക്കുള്ള അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനം വരെയുള്ള തൊഴിലുടമയുടെ സംഭാവന 80സിസിഡി (2)യിൽ ഉൾപ്പെടും
Last Updated Jan 8, 2024, 8:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]