
കൊച്ചി- എറണാകുളം പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയും ജന്മഭൂമി മുന്‍ ബ്യൂറോ ചീഫും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ബാലചന്ദ്രന് പൂവത്തിങ്കലിനെ (ബാലചന്ദ്രന് നായര്‍- 73) പ്രസ് ക്ലബ് അനുസ്മരിച്ചു.
അനുസ്മരണ യോഗം പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല ഉദ്ഘാടനം ചെയ്തു. ഷാജന് സി. മാത്യു, എസ്. ഹരികൃഷ്ണന്, എം. എസ്. സജീവന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എ. മാധവന്, കെ. കെ. ഗോപാലന്, വി. ആര്. രാജമോഹന്‍, വി. സുബ്രഹ്മണ്യന്, പി. എ. മെഹബൂബ്, ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് എന്നിവരും സംസാരിച്ചു.
പ്രസ് ക്ലബ് ജില്ലാ പ്രസിഡന്റ് എം. ആര്. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സൂഫി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മനു ഷെല്ലി നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളായ അരുണ്‍ ബാലചന്ദ്രന്, അനീഷ് ബാലചന്ദ്രന്, ആര്യ, ശ്രീദേവി എന്നിവരും സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
