
കോട്ടയം ജില്ലയിൽ നാളെ (09 / 01/2024) കുറിച്ചി, കൂരോപ്പട, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (09 /01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ് No.1, കല്ലുകടവ് No.2, മലകുന്നം No.1, ആനക്കുഴി, ഇളംകാവ് No.1, ഇളംകാവ് No2, അമ്പലക്കോടി എന്നീ ട്രാൻസ്ഫോർമറുകളിൽ 9/01/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാലാഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയപ്പാർ ,മുണ്ടാങ്കൽ,, കാനാട്ടു പാറ, കിഴതടിയൂർ, ഞൊണ്ടി മാക്കൽ, മരിയാ സദനം ഇളംതോട്ടം, ഫയർസ്റ്റേഷൻ, A.O ജോസഫ് റോഡ്, എന്നിവിടങ്ങളിൽ നാളെ ( 09/01/24) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗിക മായി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട കവല, പടിഞ്ഞാറ്റക്കര റോഡ്, കൂരോപ്പട അമ്പലം, വില്ലേജ് ഓഫീസ്,തോണിപ്പാറ, കിസാൻ കവല, കുഴിപ്പള്ളിൽ സോ മിൽ, മാച്ച് ഫാക്ടറി , മാതൃമല ഭാഗങ്ങളിൽ നാളെ (09.01.2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടത്തു പടി ട്രാൻസ്ഫോർമറിൽ നാളെ (09-01-24)രാവിലെ 9:30മുതൽ വൈകുനേരം 5:30വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (09.01.2024)HT ലൈൻ വർക്ക് ഉള്ളതിനാൽ 9.00am മുതൽ 2pm വരെ തഴക്ക വയൽ,12pm മുതൽ 5pm വരെ ചകിണിയാന്തടം, ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30am മുതൽ 5.30pm വരെ ക്രഷർ, ഇഞ്ചോലിക്കാവ് എന്നീ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ നാളെ(09/01/24) 9:30 മുതൽ 5 വരെയും ദയറ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാര മൂട്, ഇല്ലിമൂട് , ചാന്നാനിക്കാട് സ്ക്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (9-1-2024) രാവിലെ 9.30 മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അശ്വതിപുരം, വായനശാല, ചൂരക്കാട്ടുപടി, പരുത്തിക്കുഴി മാധവത്തുപടി ഭാഗങ്ങളിൽ 9.1.2024, 9 AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തുരുത്തി, കളമ്പുകാട്ടുകുന്ന് ,എം ഒ സി ,മന്ദിരം കോളനി .ആനത്താനം ,Trine Habitat Apartment,പെരുവേലിക്കുന്നു എന്നീ ട്രാൻസ്ഫർ നാളെ(9/1/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]