

ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല കമാൻഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്;ഇസ്രയേലിന്റെ ഏകപക്ഷീയ ആക്രമണത്തില്‍ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത് 23,084 പേർ.
സ്വന്തം ലേഖിക
ഇസ്രയേലി ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ മറ്റൊരു കമാൻഡര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കൻ ലബനനില്‍ നടന്ന ആക്രമണത്തിലാണ് തിങ്കളാഴ്ച്ച ഹിസ്ബുല്ലയുടെ റദ്വാൻ സേനയിലെ വിസാം അല്‍ തവില്‍ കൊല്ലപ്പെട്ടത്.
സൈന്യത്തിന്റെ ഉപ മേധാവിയാണ് വിസാം. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടുമൊരു പ്രകോപനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഖിര്‍ബെറ്റ് സെം ഏരിയയില്‍ ഒരു കാറിന് നേരെ നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ല കമാൻഡര്‍ കൊല്ലപ്പെട്ടത്. “ദക്ഷിണ മേഖലയിലെ ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുള്ളയാളാണ് വിസാം അല്‍ തവില്‍. കഴിഞ്ഞയാഴ്ച ഹമാസിന്റെ ഉപനേതാവ് സാലിഹ് അല്‍ അറൂരിയെ ലെബനനില്‍ വച്ച് കൊലപ്പെടുത്തിയത് വൻ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. അതിനുപിന്നാലെ നിലവില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഹിസ്ബുല്ലയും ഭാഗമാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. തങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് വീണ്ടുമൊരു കൊലപാതകം ഇസ്രയേല്‍ നടത്തുന്നത്.
ലെബനനെ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ശനിയാഴ്ച യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറലും പലവിധ ചര്‍ച്ചകളും നടത്തിയിരുന്നു. വാര്‍ത്ത ഏജൻസിയായ എഎഫ്പിയുടെ കണക്ക് പ്രകാരം ഇതുവരെ 180 ലധികം ആളുകളാണ് ലെബനൻ അതിര്‍ത്തിക്കുള്ളില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 135-ലധികം ഹിസ്ബുള്ള പോരാളികളും മൂന്ന് പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20-ലധികം സിവിലിയന്മാരും ഉള്‍പ്പെടുന്നു
ലെബനനെതിരെ ആക്രമണങ്ങള്‍ നടത്തുന്നതില്‍ ഖേദിക്കേണ്ടി വരുമെന്ന് ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ള കഴിഞ്ഞയാഴ്ച ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കൻ ലെബനനില്‍ നിന്നുള്ള ഹിസ്ബുള്ള ആക്രമണം കാരണം പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തതിന് ശേഷം അവിടെ സുരക്ഷ പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ ഗാസയില്‍ 249 പലസ്തീനികള്‍ കൊല്ലപ്പെടുകയും 510 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ ഗാസയില്‍ ഇസ്രയേലിന്റെ ഏകപക്ഷീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23,084 ആയിരുന്നു. അതില്‍ 9600 പേര് കുട്ടികളാണെന്നാണ് ഔദ്യോഗിക കണക്ക്. ഒക്ടോബര്‍ ഏഴിന് ശേഷം ഇതുവരെ 59000 പേര്‍ക്കാണ് ഗാസയില്‍ പരുക്കേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]