
സിഡ്നി: ഡേവിഡ് വാര്‍ണര്‍ വിരമിച്ചതോടെ ടെസ്റ്റില്‍ ആരാകും ഓസ്ട്രേലിയയുടെ അടുത്ത ഓപ്പണര്‍ എന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. കാമറൂണ്‍ ഗ്രീനും ബാന്‍ക്രോഫ്റ്റും അടക്കം നിരവധി പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നതിനിടെ സ്വയം ഓപ്പമറാവാന് സന്നദ്ധനായി സ്റ്റീവ് സ്മിത്തും മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഓപ്പണറാവാമെന്ന സ്മിത്തിന്റെ നിലപാടിനോട് അനുകൂലമായല്ല ഓസീസ് നായകന് പാറ്റ് കമിന്‍സ് പ്രതികരിച്ചത്.
ഇതിനിടെ സ്മിത്ത് ഓപ്പണറായാല്‍ ബ്രയാന്‍ ലാറയുടെ ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറായ 400 റണ്‍സ് പോലും മറികടക്കാനാവുമെന്ന് തുറന്നു പറയുകയാണ് ഓസ്ട്രേലിയന്‍ മുന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക്. 13 വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണറായിരുന്ന ഡേവിഡ് വാര്‍ണര്‍ക്ക് ഒറ്റരാത്രികൊണ്ട് ഒരു പകരക്കാരനെ കണ്ടെത്താനാവില്ല. പക്ഷെ സ്മിത്തിനെ ഓപ്പണറാക്കിയാല്‍ ഒരു വര്‍ഷത്തിനകം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറെ നിങ്ങള്‍ക്ക് ലഭിക്കും. അതുപോലെ ലാറയുടെ 400 റണ്‍സിന്റെ റെക്കോര്‍ഡും ഭീഷണിയിലാകും.
പന്ത് ലീവ് ചെയ്യുന്നതിലും സാങ്കേതികത്തികവിലും സ്മിത്ത് ഏറെ മുന്നിലാണ്. മികച്ച കൈ-കണ് കോര്ഡിനേഷനുമുണ്ട്. ചിലപ്പോള്‍ തുടക്കത്തില്‍ എഡ്ജ് ചെയ്തേക്കാം. അല്ലെങ്കില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയേക്കാം. പക്ഷെ അപ്പോഴും അവന് ഓപ്പണറായി തിളങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. അത്തരമൊരു വെല്ലുവിളിയാണ് അവനും ഇപ്പോള്‍ വേണ്ടത്-ക്ലാര്‍ക്ക് പറഞ്ഞു.
സ്മിത്ത് കരിയറില്‍ നേടിയ 9500 ടെസ്റ്റ് റണ്‍സില്‍ 6000വും നേടിയത് നാലാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടാണ്. നാലാം നമ്പറില്‍ 61.51 ബാറ്റിംഗ് ശരാശരിയും സ്മിത്തിനുണ്ട്. മൂന്നാം നമ്പറില്‍ 11 തവണ ബാറ്റ് ചെയ്തപ്പോള്‍ 67.08 ശരാശരിയില്‍ 1744 റണ്‍സടിക്കാനും സ്മിത്തിനായി. അഞ്ച് മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തപ്പോള്‍ പോലും 45ന് മുകളില്‍ ശരാശരി സ്മിത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]