

ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബൈൽ പൊട്ടിത്തെറിച്ചു ; ഒഴിവായത് വൻ ദുരന്തം ; കത്തി നശിച്ചത് പോക്കോ ഫോൺ
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം വണ്ടൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മൊബൈൽ ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബൈൽ ഫോണാണ് കത്തി നശിച്ചത്. ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലാണ് പൊട്ടിത്തെറിച്ചത്.
വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള മൊബൈൽ ഷോപ്പിൽ ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ എക്സ് 3 മോഡൽ മൊബൈൽ ഫോണാണ് കടയിലെ ജീവനക്കാരൻ വാങ്ങിവെച്ച ഉടൻ തന്നെ കത്തിയത്. ഉടൻ തന്നെ ജീവനക്കാർ തീയ്യണക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മൊബൈൽ ഫോണിൻ്റെ ബാറ്ററി പൊള്ളച്ച അവസ്ഥയിലായിരുന്നു. മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കയ്യിൽ നിന്നാകും മൊബൈൽ ഫോൺ കത്തുകയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]