ബെംഗളൂരു: മദ്യപിച്ച് ബോധരഹിതയായെന്ന് കരുതുന്ന യുവതി ബൈക്കിന്റെ പിന്നിൽ നിന്ന് താഴേക്ക് വീഴാതെ റാപ്പിഡോ ഡ്രൈവർ താങ്ങി നിർത്താൻ ശ്രമിക്കുന്ന വീഡിയോ വൈറൽ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ, രാത്രി വൈകി യാത്രയ്ക്കിടെ ബൈക്കിന്റെ പിന്നിൽ നിന്ന് യുവതി പതിയെ താഴേക്ക് ഊർന്നിറങ്ങുന്നതാണ് കാണുന്നത്.
റോഡിലേക്ക് വീഴാതെ റാപ്പിഡോ ഡ്രൈവർ ഒരു കൈകൊണ്ട് യുവതിയെ മുറുകെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ “അവളെ വിട്ടേക്ക്, താഴെ വീഴട്ടെ” എന്ന് പറയുന്നത് കേൾക്കാമെങ്കിലും, റാപ്പിഡോ ഡ്രൈവർ യുവതിയെ നേരെ ഇരിക്കാൻ പ്രേരിപ്പിക്കുകയും വിളിച്ചുണർത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
എന്നാൽ യുവതി പ്രതികരിക്കുന്നില്ല. കുറച്ച് നിമിഷങ്ങൾക്കകം യുവതി ബൈക്കിൽ നിന്ന് പൂർണ്ണമായും താഴേക്ക് ഊർന്നു.
എങ്കിലും, റാപ്പിഡോ ഡ്രൈവർ അവളെ മുറുകെ പിടിച്ചതിനാൽ ബോധരഹിതയായ അവസ്ഥയിൽ റോഡിൽ ശക്തിയായി വീഴാതെ രക്ഷിക്കാനായി.രാത്രി വൈകി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ, ഉത്തരവാദിത്തം, അപകടസാധ്യത എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഈ വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. View this post on Instagram A post shared by WhattsViral (@whattsviral) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

