തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രധാന താരങ്ങളും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൂടാതെ നടൻ കാർത്തി, രാജശേഖർ പാണ്ഡ്യൻ ( 2D എന്റർടെയ്ൻമെന്റ്), എസ് ആർ പ്രകാശ്, എസ് ആർ പ്രഭു ( ഡ്രീം വാരിയർ പിക്ചേഴ്സ്), എന്നിവരും പൂജ ചടങ്ങിൽ പങ്കെടുക്കുകയും ചിത്രത്തിന് വിജയം ആശംസിക്കുകയും ചെയ്തു.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. പുതിയ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും അദ്ദേഹം പങ്കിട്ടു.
ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
ഛായാഗ്രഹണം – വിനീത് ഉണ്ണി പാലോട്, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലേ, സംഘട്ടനം – ചേതൻ ഡിസൂസ, പിആർഒ – ശബരിയും ആണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

