
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 199 റണ്‍സ് വിജയലക്ഷ്യം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മുഹമ്മദ് റിസാന് ഹൊസ്സന്‍ (47), മുഹമ്മദ് ഷിഹാബ് ജെയിംസ് (40) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 49.1 ഓവറില്‍ ബംഗ്ലാദേശ് എല്ലാവരും പുറത്തായി. ഹാര്‍ദിക് രാജ്, ചേതന്‍ ശര്‍മ, യുധാജിത് ഗുഹ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ശ്രീലങ്കയ്ക്കെതിരെ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ ബംഗ്ലാദേശും മാറ്റമൊന്നും വരുത്തിയിട്ടില്ല. ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരാണ് ബംഗ്ലാദേശ്. അന്ന് ഇന്ത്യയെയാണ് ബംഗ്ലാ കടുവകള്‍ തോല്‍പ്പിച്ചത്. അതിനുള്ള മറുപടി നല്കയാണ് ലക്ഷ്യം. മത്സരം സോണി സ്പോര്‍ട്സ് 5ല്‍ തത്സമയം കാണാം.
ബംഗ്ലാദേശിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. സ്കോര്ബൗര്ഡില് 17 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ കലാം സിദ്ധിഖ് (1) പവലിയനില്‍ തിരിച്ചെത്തി. സഹ ഓപ്പണര്‍ സവാദ് അബ്രാറിനും (20) അധിക ന നേരം ആയുസുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ മുഹമ്മദ് അസീസുള്‍ ഹഖീം (16) കൂടി മടങ്ങിയതോടെ മൂന്നിന് 66 എന്ന നിലയിലായി ബംഗ്ലാദേശ്. തുടര്‍ന്ന് ഷിഹാബ് – റിസാന് സഖ്യം കൂട്ടിചേര്‍ത്ത 62 റണ്‍സാണ് അവരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ 35-ാം ഓവറിന് മുമ്പ് ഇരുവരേയു പറഞ്ഞയക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.
ഓസീസ് വനിതകളും ഇന്ത്യയെ പഞ്ഞിക്കിട്ടു! തോല്‍വിയിലും തല ഉയര്‍ത്തി മിന്നു മണി, ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി
തുടര്‍ന്നെത്തിയ ദെബാശിഷ് സര്‍ക്കാരിന് (1) തിളങ്ങാന്‍ സാധിച്ചില്ല. ബഷിര്‍ റാതുല്‍ (4), അല്‍ ഫഹദ് (1), ഇഖ്ബാല്‍ ഹൊസൈന്‍ (1) എന്നിവരും വന്നത് പോലെ മടങ്ങി. ഫരിദ് ഹസന് ഫൈസലിന്റെ (39) ഇന്നിംഗ്സാണ് ബംഗ്ലാദേശിന്റെ സ്കോര്‍ 200ന് അടുത്തെത്തിച്ചത്. മറൂഫ് മൃദ (13) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ഇന്ത്യ അണ്ടര്‍ 19: ആയുഷ് മാത്രെ, വൈഭവ് സൂര്യവന്‍ഷി, ആന്ദ്രേ സിദ്ധാര്‍ഥ് സി, മുഹമ്മദ് അമന് (ക്യാപ്റ്റന്‍), കെ പി കാര്‍ത്തികേയ, നിഖില്‍ കുമാര്‍, ഹര്‍വന്‍ഷ് സിംഗ് (വിക്കറ്റ് കീപ്പര്‍), കിരണ്‍ ചോര്‍മലെ, ഹാര്‍ദിക് രാജ്, ചേതന്‍ ശര്‍മ, യുധാജിത് ഗുഹ.
ബംഗ്ലാദേശ് അണ്ടര്‍ 19: സവാദ് അബ്രാര്‍, കലാം സിദ്ദിഖി അലീന്, മുഹമ്മദ് അസീസുല്‍ ഹക്കിം തമീം (ക്യാപ്റ്റന്‍), മുഹമ്മദ് ഷിഹാബ് ജെയിംസ്, മുഹമ്മദ് ഫരീദ് ഹസന് ഫൈസല്‍ (വിക്കറ്റ് കീപ്പര്‍), ദേബാശിഷ് സര്‍ക്കാര്‍ ദേബ, മുഹമ്മദ് സമിയൂന്‍ ബാസിര്‍ റതുല്‍, മറൂഫ് മൃദ, മുഹമ്മദ് റിസാന് ഹോസന്‍ അല്‍ ഫഹദ്, ഇഖ്ബാല്‍ ഹുസൈന് ഇമോന്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]