
ശബരിമല: ദിലീപിവ് വിഐപി ദര്‍ശനം നല്‍കിയതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നെന്ന് കണ്ടിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ പ്രശാന്ത് പറഞ്ഞു.നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസര്‍ , രണ്ട് ഗാർഡ്മാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകും
കുറച്ച് നേരത്തേക്ക് ദർശനം തടസ്സപ്പെട്ടു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല.സ്വാഭാവിക നടപടി മാത്രം ആണ്.എന്നാല്‍ വിഐപി
ദര്‍ശനം നല്‍കിയതിലെ വീഴ്ച ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു
സുനിൽ സ്വാമിയേ കുറിച്ചുള്ള കോടതി പരാമർശം വന്ന സാഹചര്യത്തില്‍ അദ്ദേഹം ഉടനെ മല ഇറങ്ങി.അദ്ദേഹത്തിന്റെ സഹോദരന്റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട്.അവിടെ ആണ് അദ്ദേഹം തങ്ങിയതെന്നും എന്‍ പ്രശാന്ത് അറിയിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]