
.news-body p a {width: auto;float: none;}
ദമാസ്ക്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്. തലസ്ഥാനമായ ദമാസ്കസ് വിമത സൈന്യമായ ഹയാത്ത് തഹ്രീൻ അൽ-ഷാം (എച്ച് ടിഎസ്) വളഞ്ഞിരിക്കുകയാണ്. മറ്റ് മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി ഇവർ അവകാശപ്പെടുന്നു. സർക്കാർ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നിൽപ്പ് നാമമാത്രമാണ്. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.
വിമതർ അധികാരം പിടിക്കുമെന്ന ഘട്ടം എത്തിയതോടെ പ്രസിഡന്റ് ബശ്ശാറുൽ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നാണ് അഭ്യൂഹം. എന്നാൽ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സിറിയൻ വിഷയത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാൽ സിറിയൻ സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് ഇറാൻ അറിയിച്ചു. അതേസമയം സിറിയയിലേക്കുള്ള എല്ലാ യാത്രകളും അറിയിപ്പുണ്ടാകും വരെ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. സിറിയയിലുള്ള ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. +963 993385973 (വാട്സ്ആപ്പ് ) എന്ന ഹെൽപ്പ്ലൈനിലോ [email protected] എന്ന ഇ -മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. കഴിയുന്നവർ എത്രയും വേഗം പുറപ്പെടണമെന്നും മറ്റുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.