
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്. സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് വിവരവകാശ കമ്മീഷൻ ഉത്തരവിറക്കിയില്ല. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചുവെന്നും ഈ സാഹചര്യത്തിൽ ഇന്ന് ഉത്തരവുണ്ടാകില്ലെന്നുമാണ് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയത്. ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നും അപ്പീൽ നൽകിയ മാധ്യമപ്രവർത്തകനെ വിവരാവകാശ കമ്മീഷണർ അറിയിച്ചു.
നിതിന് ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി; പ്രധാന ചർച്ചയായത് കേരളത്തിലെ ദേശീയപാതാ വികസനം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ ഇന്ന് പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നേരത്തെ അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരം മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിലായിരുന്നു തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ ആളുകളെ തിരിച്ചറിയുന്നതും സ്വകാര്യതയെ ബാധിക്കുന്നതുമായ 29 പാരഗ്രാഫുകൾ
ഒഴിവാക്കണമെന്നതായിരുന്നു കമ്മീഷൻ സർക്കാരിന് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഇതിനും അപ്പുറം 130 പാരഗ്രാഫുകൾ വെട്ടിമാറ്റിയാണ് ഓഗസ്റ്റ് 19ന് മാധ്യമപ്രവർത്തകർക്ക് സർക്കാർ റിപ്പോർട്ട് കൈമാറിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മാധ്യമപ്രവർത്തകർ അപ്പീൽ നൽകിയത്. വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിൽ ഇനിയും റിപ്പോർട്ടിലെ ഈ ഭാഗങ്ങൾ പുറത്ത് വരാൻ വൈകുമെന്ന് ഉറപ്പായി.
വീണ്ടും ഷോക്ക് ! വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന; ഏപ്രിൽ മുതൽ 12 പൈസ അധിക വർധന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]