
ധാക്ക: ബംഗ്ലാദേശില്‍ ഇസ്കോണിനെതിരെ ആക്രമണം തുടരുന്നു. ധാക്കയിലെ രാധാകൃഷ്ണ ക്ഷേത്രം അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. മറ്റന്നാള്‍ ബംഗ്ലാദേശിലെത്തുന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പ്രശ്ന പരിഹാരത്തിന് ശ്രമിക്കും.
ബംഗ്ലാദേശില്‍ ഇസ്കോണിനെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണമാണ്. കഴിഞ്ഞയാഴ്ച ധാക്കയിലെ കേന്ദ്രം തല്ലിതകര്‍ത്തിരുന്നു. ഇന്നലെ രാധാകൃഷ്ണ ക്ഷേത്രത്തിന് തീയിട്ടു. പരാതി നല്‍കിയെങ്കിലും ഒരന്വേഷണവുമില്ലെന്ന് ഇസ്കോണ്‍ വ്യക്തമാക്കി. നേരത്തെ നല്കിയ പരാതികളിലും ഇടപെടലുണ്ടായിട്ടില്ല.സന്യാസിമാര്‍ക്ക് നേരെയും ആക്രമണം നടക്കുന്നതിനാല്‍ സ്വയരക്ഷക്കായി മത ചിഹ്നങ്ങളുപേക്ഷിക്കണമെന്ന് ഇസ്കോൺ നിര്‍ദ്ദേശം നല്‍കിയിരുന്നു.
വയനാട് പുനരധിവാസം: എസ്ഡിആർഎഫിൽ നിന്ന് ചെലവഴിക്കാവുന്ന തുക കൃത്യമായി അറിയിക്കൂ; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി
ഇസ്കോണിനെ നിരോധിക്കാന്‍ നീക്കം നടക്കുന്നുവെന്ന പ്രചാരണം ബംഗ്ലാദേശ് സര്‍ക്കാര്‍ ഇതിനിടെ തള്ളി. പ്രശ്നം പരിഹാരം എത്രയും വേഗം ഉണ്ടാകണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ചിരുന്നു. അയല്‍ രാജ്യത്തെ പിണക്കേണ്ടെന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. മറ്റന്നാല്‍ ബംഗ്ലാദേശിലെത്തുന്ന വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി പ്രശ്നപരിഹാരത്തില്‍ ചര്‍ച്ച നടത്തും. ബംഗ്ലാദേശ് വിദേശകാര്യസെക്രട്ടറിയുമായി മിസ്രി കൂടിക്കാഴ്ച നടത്തും. ഷെയ്ക്ക് ഹസീനക്ക് ഇന്ത്യ അഭയം നല്‍കിയതില്‍ ബംഗ്ലാദേശ് കടുത്ത അതൃപ്തിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]