
തിരുവല്ല: ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല തിരുമൂലപുരം പല്ലാട്ട് വീട്ടിൽ ഗിരീഷ് കുമാറാണ് മരിച്ചത്. 56 വയസായിരുന്നു. അഞ്ചൽക്കുറ്റിയിൽ ഇദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അടുക്കളയിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവല്ല രാമൻ ചിറയിൽ ആരാമം എന്ന ഹോട്ടൽ നടത്തി വരികയായിരുന്നു. വൻ തുക സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.
Last Updated Dec 8, 2023, 10:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]