
കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ പ്രശാന്ത് നീൽ മലയാളത്തിന് ഉൾപ്പടെ സമ്മാനിച്ച സൂപ്പർ സ്റ്റാർ ആണ് യാഷ്. മുൻപ് പല മാസ് സിനിമകളിലും യാഷ് നായകനായി എത്തിയിട്ടുണ്ടെങ്കിലും കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് അദ്ദേഹത്തെ ഒരു പാൻ- ഇന്ത്യൻ സ്റ്റാർ എന്ന ലെവലിലേക്ക് വാർത്തെടുത്തത്. അതുകൊണ്ട് തന്നെ യാഷിന്റെ പുതിയ സിനിമ ഏതാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഉൾപ്പടെ ഉള്ളവർ.
ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സമയമായി. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് എത്തുമെന്ന കാര്യമാണ് ഉറപ്പായിട്ടുള്ളത്. ചിത്രത്തിന്റെ പ്രഖ്യാപനം യാഷ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയിട്ടുണ്ട്. ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് എന്നാണ് ചിത്രത്തിന്റെ പേര്. 2025 ഏപ്രില്‍ 10ന് സിനിമ റിലീസ് ചെയ്യുമെന്നാണ് അനൗണ്‍സ്മെന്റ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന റോക്കിംഗ് സ്റ്റാർ യാഷിന്റെ ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്സ്, കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.
യാഷിന്റെ സിനിമാ കരിയറിലെ 19മത്തെ ചിത്രമാണിത്. ഏറെ നാളുകളായി ഇതേചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നടന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി യാഷ് പങ്കുവച്ച ചില ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. പിന്നാലെയാണ് യാഷ് 19ന്റെ പ്രഖ്യാപനം ആണെന്ന് താരം അറിയിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഏപ്രിലിൽ ആണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമ വരുന്നെന്ന വാർത്തകൾ വന്നത്. ഗീതു പറഞ്ഞ ആശയത്തോട് യാഷ് തൃപ്തനാണെന്നായിരുന്നു അന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത്.
Last Updated Dec 8, 2023, 11:11 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]