

നവകേരള തീമിൽ ചിത്രരചന മത്സരം ;നവകേരള സദസ്സിന്റെ ഭാഗമായിഹൈസ്കൂൾ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം കോട്ടയം എം ഡി സെമിനാരി സ്കൂളിൽ വെച്ച് നടത്തി
സ്വന്തം ലേഖിക
കോട്ടയം :ഡിസംബർ 13 നു കോട്ടയത്ത് നവകേരള സദസ്സ് നടക്കുന്നതിന്റെ ഭാഗമായി കോട്ടയം നിയമസഭാ മണ്ഡലവും പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തി.കോട്ടയം എം ഡി സെമിനാരി സ്കൂൾ ലൈബ്രറി ഹാളിൽ വെച്ച് രാവിലെ 10 മുതൽ 12 വരെയായിരുന്നു മത്സരം.
പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ പ്രസന്നൻ ആനിക്കാട് ഉദ്ഘാടനം ചെയ്തു . പിന്നീട് കുട്ടികൾക്ക് ചിത്രചനക്കായുള്ള ആശയാവതരണം നടത്തി . കോട്ടയം നിയമസഭാ മണ്ഡല പരിധിയിലെ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത് .ഒരു സ്കൂളിൽ നിന്ന് പരമാവധി 3 കുട്ടികളെ വീതമാണ് മത്സരത്തിൽ പങ്കെടുപ്പിച്ചത് .മുൻകൂർ രജിസ്ട്രഷൻ നടത്തിയ 20 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സർക്കാരിന്റെ നവകേരള സദസ്സിന്റെ പ്രാധാന്യം കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ചിത്രരചനാ മത്സരത്തിന്റെ പ്രധാന ലക്ഷ്യം എന്നും സംഘാടകർ മാധ്യമങ്ങളോട് പറഞ്ഞു .
മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടിക്ക് 5000 രൂപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് 3000 രൂപ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപ ക്യാഷ് പ്രൈസും നൽകുന്നു .കൂടാതെ നവകേരള സദസ്സിന്റെ ലോഗോ പതിച്ച മൊമെന്റോയും നൽകും .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]