
പാലക്കാട് : പാലക്കാട് കഞ്ചിക്കോട് കാട്ടാനക്കൂട്ടമിറങ്ങി. അഞ്ച് കുട്ടിക്കൊമ്പൻമാർ ഉൾപ്പെടെ 17 കാട്ടാനകളാണ് ഐ ഐ ടി യ്ക്ക് പിറകുവശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്താണ് കാട്ടാനക്കൂട്ടമിറങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസമായി കാട്ടാനകൾ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ ധോണിയിലും കാട്ടാനയിറങ്ങിയിരുന്നു. മേലെ ധോണി ചേരും കാട് കോളനിയിലാണ് കാട്ടാനയെത്തിയത്. പുലർച്ചെ 1.30ക്കാണ് സംഭവം. കാട്ടാനക്കൂട്ടമിറങ്ങുന്നത് പതിവായതോടെ മേഖലയിലെ ജനങ്ങളാകെ പരിഭ്രാന്തരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]