
മിക്കവാറും വീടുകളിൽ പഴം വാങ്ങാറുണ്ട്. എന്നാൽ, പഴം തിന്ന് കഴിഞ്ഞ് തൊലിയെ കൊണ്ട് വലിയ ഉപയോഗമൊന്നുമില്ല. അതിനാൽ അത് കളയാറാണ് പതിവ്. എന്നാൽ, ഇനിയത് വേണ്ട. ചെടികൾക്ക് വേണ്ടി ഉപയോഗിക്കാം.
മിക്കവാറും വീടുകളിൽ പഴം വാങ്ങാറുണ്ട്. പഴം തിന്ന് കഴിഞ്ഞ് തൊലി കൊണ്ട് വലിയ ഉപയോഗമൊന്നുമില്ല. അതിനാൽ അത് കളയാറാണ് പതിവ്. എന്നാൽ, ഇനിയത് വേണ്ട. ചെടികൾക്ക് വേണ്ടി ഉപയോഗിക്കാം.
വാഴപ്പഴത്തിൽ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. തൊലിക്കും ഈ ഗുണമുണ്ടാകും. അങ്ങനെയിത് എളുപ്പം വിഘടിക്കുകയും മണ്ണിന് പോഷണം നൽകാൻ സഹായിക്കുകയും ചെയ്യുന്നു.
പഴത്തൊലികൾ ചെറിയ കഷണങ്ങളാക്കി മുറിക്കാം. അത് ഒരു ബക്കറ്റിലോ പാത്രത്തിലോ ഇട്ട് വെള്ളമൊഴിച്ചു വയ്ക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. രണ്ടോമൂന്നോ ദിവസം ഇങ്ങനെ വച്ചശേഷം ഉപയോഗിക്കാം.
പഴത്തൊലി കമ്പോസ്റ്റിലേക്ക് ചേർക്കുക എന്നത് വളരെ എളുപ്പമുള്ളതും വളരെ ഗുണകരമായതുമായ ഒരു കാര്യമാണ്.
പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം സൂര്യപ്രകാശത്തിൽ വച്ച് ഉണക്കിയെടുക്കാം. പിന്നീട് ഇത് മിക്സിയിലോ മറ്റോ ഇട്ട് പൊടിയാക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.
പഴത്തോലിലെ പൊട്ടാസ്യം പൂക്കളുണ്ടാക്കുന്നതിന് സഹായിക്കും. അതിനാൽ പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ചെടികൾക്കിട്ടു കൊടുക്കാം.
പുതിയൊരു തൈ നടുന്നതിന്റെ ഒപ്പം തന്നെ പഴത്തൊലി മുറിച്ചും മറ്റും ചേർക്കാവുന്നതാണ്. ഇത് ചെടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും.
പഴത്തൊലി കഷ്ണങ്ങളാക്കി ഒരു പാത്രത്തിലിട്ട ശേഷം ആപ്പിൾ സൈഡർ വിനഗർ ഒഴിക്കാം. പിന്നീട്, അതൊരു പൊളിത്തീൻ ഉപയോഗിച്ച് മൂടി അതിന് ചെറിയ ദ്വാരങ്ങളിട്ട് നൽകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]