
കൊച്ചി : ദുബായിലെ ബാങ്കുകളിൽ നിന്ന് 300 കോടി രൂപയുടെ വായ്പ തട്ടിയ സംഭവത്തിൽ വ്യവസായി അബ്ദുൾ റഹ്മാൻ ഇഡി കസ്റ്റഡിയിൽ. കാസർഗോഡ് സ്വദേശിയായ അബ്ദുൾ റഹ്മാൻ 20017, 2018 കാലത്താണ് വായ്പകൾ നേടി ബാങ്കിനെ കബളിപ്പിച്ചത്. ബാങ്കിൽ നിന്ന് തട്ടിയ പണം സിനിമ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി നിക്ഷേപിച്ചെന്നും ഇഡി വ്യക്തമാക്കുന്നു. കൊച്ചിയിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ചില പ്രമുഖ മലയാളം സിനിമകളിൽ ഇയാൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Last Updated Dec 7, 2023, 9:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]