
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട്- ഡ്യൂട്ടിക്ക് വീട്ടില്‍നിന്ന് ഇറങ്ങിയ പോലീസ് സബ് ഇന്‍സ്പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ കോട്ടപ്പുറം കുളങ്ങര ഗീതാഞ്ജലിയില്‍ പ്രകാശന് (52) ആണ് മരിച്ചത്. നഗരത്തിലെ കൊപ്പത്തെ താമസസ്ഥലത്തുനിന്ന് ബൈക്കില്‍ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എസ്.ഐ അങ്ങോട്ടു പോകാനുള്ള തയാറെടുപ്പുമായി വീട്ടില്‍നിന്നിറങ്ങിയതായിരുന്നു. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ സുധ(അധ്യാപിക, ഹയര്‍ സെക്കന്ററി സ്കൂള്‍, തോട്ടര). മക്കള്‍- നവനീത്, കൃഷ്ണജ.