
റിയാദ്: സ്വയം പ്രവർത്തിക്കുന്ന (വെൻറിങ്) മെഷീനുകൾ വഴി എനർജി ഡ്രിങ്കുകളുടെയും പുകയില ഉൽപന്നങ്ങളുടെയും വിൽപ്പനക്ക് നിയന്ത്രണം ഏർപ്പെടുത്തി മുനിസിപ്പൽ ഗ്രാമ മന്ത്രാലയം. നാല് തരം സ്ഥലങ്ങളിൽ ഈ മെഷീനുകൾ സ്ഥാപിച്ച് വിൽപന നടത്തുന്നതിനാണ് വിലക്ക്.
ട്രാഫിക് സിഗ്നലുകൾക്ക് സമീപം, പ്രധാന റോഡുകൾക്ക് സമീപം, അപകടകരമായ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മലിനജലം ഒഴുകുന്നതുമായ തുറന്ന സ്ഥലങ്ങൾക്ക് സമീപം, രണ്ട് മീറ്റർ അകലത്തിനുള്ളിൽ ചൂടും തീയുമുള്ള സ്ഥലം എന്നിവിടങ്ങളിലാണ് വെൻറിങ് മെഷീനുകൾ സ്ഥാപിക്കുന്നതിൽ വിലക്ക്.
എന്നാൽ പൊതുസ്ഥാപനങ്ങൾ, പൊതുപാർക്കുകൾ, ഇവൻറുകൾ, സേവനകേന്ദ്രങ്ങൾ, വാണിജ്യതെരുവുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, മുനിസിപ്പൽ കേന്ദ്രങ്ങൾ, ബലദിയ തട്ടുകടകൾ, പൊതുഗതാഗത സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ സെൽഫ് സർവിസ് വെൻറിങ് മെഷീനുകൾക്ക് അനുമതിയുണ്ടെന്നും ‘ഇതിലാഅ്’ പ്ലാറ്റ്ഫോമിലുടെ മന്ത്രാലയം വിശദീകരിച്ചു. എന്നാൽ ഈ മെഷീനുകൾ വഴി വിൽക്കുന്ന ഉൽപ്പന്നങ്ങൾ രാജ്യത്ത് വിൽപ്പനാനുമതിയുള്ളവയാവണം.
വ്യാപാര വ്യസ്ഥകൾക്ക് അനുസൃതവുമായിരിക്കണം. ഉൽപന്നങ്ങൾ ഗുണനിലവാരമുള്ളവയായിരിക്കണം. കാലാവധി കഴിഞ്ഞതാവരുത്. വൈകല്യങ്ങളും കേടുപാടുകളും ഉണ്ടാവരുത്. വ്യാജമായി നിർമിക്കപ്പെട്ടവയും ആവരുത്. ഉൽപ്പന്നത്തിന് തിരിച്ചറിയൽ കോഡ് ഉണ്ടായിരിക്കുകയും വേണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]