
ശബരിമല തീർത്ഥാടന സമയമായതിനാൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് കെ മുരളീധരൻ എംപി. ലോക്സഭയിൽ ശൂന്യവേളയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊവിഡ് കാലത്ത് നിർത്തിയ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീർത്ഥാടന സമയവും ക്രിസ്മസ് പുതുവത്സര അവധിയും ആയതിനാൽ മെട്രോ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണം. ശബരിമല തീർത്ഥാടന സമയമായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ തിരക്ക് വർധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്നും കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് നിർത്തിയ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം. പരശുറാം എക്സ്പ്രസിലെ തിക്കിലും തിരക്കിലും പെട്ട് രണ്ട് വിദ്യാർത്ഥിനികൾ തളർന്നുവീണ സംഭവവും ഉണ്ടായി. പാസഞ്ചർ ഉൾപ്പെടെയുള്ള വിവിധ ട്രെയിനുകൾ ദീർഘനേരം പിടിച്ചിടുന്നത് കൊണ്ട് യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും, തിരക്ക് പരിഹരിക്കാൻ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നും കെ മുരളീധരൻ എംപി ചൂണ്ടിക്കാട്ടി.
Story Highlights: K Muralidharan wants to allow special train to Kerala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]