![](https://newskerala.net/wp-content/uploads/2024/10/fotojet-46-.jpg)
ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ.
ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ
ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ ഊർജ്ജം കുറയുക, ശ്വാസതടസ്സം, തലവേദന, തലകറക്കം, വിളർച്ച എന്നിവയ്ക്ക് ഇടയാക്കും.
വിളർച്ച പരിഹരിക്കുന്നതിന് കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഏഴ് ഭക്ഷണങ്ങളിതാ…
ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം കുറയ്ക്കും. പഞ്ചസാരയ്ക്കു പകരം ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്.
മഞ്ഞങ്ങയുടെ വിത്തിൽ ധാരാളം ഇരുമ്പും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. മഞ്ഞങ്ങ വിത്ത് വിളർച്ച തടയുന്നതിന് പരിഹരിക്കും.
ശരീരത്തിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് ചീര. അയൺ ധാരാളം അടങ്ങിയ ചീര ആഴ്ചയിൽ രണ്ട് തവ കഴിക്കാം.
ദഹനത്തെ എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കുന്ന നാരുകളും ഇരുമ്പും പയർവർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.
ഇരുമ്പ്, നാരുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയ ഉണങ്ങിയ ആപ്രിക്കോട്ട് ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഫ്ലേവനോയ്ഡുകൾ പോലുള്ള ആൻ്റിഓക്സിഡൻ്റുകളും ഇതിലുണ്ട്.
ഇരുമ്പ്, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് സോയാബീൻ. സോയാ പാൽ സ്മൂത്തികളിലോ പാലിലോ ചേർത്ത് കഴിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]