![](https://newskerala.net/wp-content/uploads/2024/11/accident-death-8-.png)
കൊച്ചി: എറണാകുളം കാലടിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എം സി റോഡിൽ മറ്റൂർ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ ഒക്കൽ സ്വദേശി മനോജാണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും വന്ന മനോജിന്റെ സ്കൂട്ടർ മറ്റൊരു വാഹനത്തിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഇതേസമയത്ത് എതിർ ദിശയിൽ പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന ലോറി മനോജിൻ്റെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. പിന്നീട് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]