
.news-body p a {width: auto;float: none;}
കുറ്റിച്ചൽ: കുറ്റിച്ചലിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിച്ചവർക്കെല്ലാം കിട്ടിയത് വെള്ളം കലർന്ന പെട്രോൾ. വാഹനങ്ങൾ തകരാറിലായതോടെ വാഹന ഉടമകൾ പ്രതിഷേധവുമായി പെട്രോൾ പമ്പിൽ തടിച്ചുകൂടി. ഒടുവിൽ തകരാർ പരിഹരിക്കാമെന്ന് ഉടമ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ചൊവാഴ്ച മുതൽ കുറ്റിച്ചൽ പമ്പിൽ നിന്നും പെട്രോൾ നിറച്ചവർ പലയിടത്തും വഴിയിലായതോടെ വർക്ക്ഷോപ്പിൽ നിന്നും മെക്കാനിക്ക് നടത്തിയ പരിശോധനയിലാണ് പെട്രോളിൽ വെള്ളം കലർന്നത് കണ്ടെത്തിയത്. സംഭവം ആദ്യം നിഷേധിച്ച പമ്പ് ജീവനക്കാർ പിന്നീട് തങ്ങളുടെ പ്രശ്നമാണെന്ന് സ്ഥിരീകരിച്ചു. നഷ്ടപരിഹാരം ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടെടുത്തതോടെ വാഹനങ്ങളെല്ലാം പെട്രോൾപമ്പ് ഉടമ തന്നെ തകരാറ് പരിഹരിക്കാമെന്നു ഉറപ്പ് നൽകി പമ്പ് പൂട്ടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രദേശത്ത് കഴിഞ്ഞ ദിവസം മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പെട്രോൾ ടാങ്കിലേക്ക് വെള്ളം കയറിയതാകാം പ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം ലഭിച്ചവർക്കും ഇതേ അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.പല വാഹനങ്ങളിലും എൻജിനിൽ വാണിംഗ് സിഗ്നൽ കാണിച്ചതോടെ വാഹന ഉടമകൾ കമ്പനികളുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രശ്നം സ്ഥിരീകരിച്ചത്.