![](https://newskerala.net/wp-content/uploads/2024/11/pp-divya.1.2987153.jpg)
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുളള അവസരം ലഭിക്കുമെന്ന് ദിവ്യ പറഞ്ഞു. ജയിൽ മോചിതയായതിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിവ്യ.
‘മാദ്ധ്യമപ്രവർത്തകരായാലും പൊതുജനങ്ങളായാലും എന്നെ രണ്ട് പതിറ്റാണ്ടുകാലമായി കാണുകയാണ്. കഴിഞ്ഞ 14 വർഷമായി ജില്ലാ പഞ്ചായത്തിൽ ജനപ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയപാർട്ടിയുളളവരുമായും ഉദ്യോഗസ്ഥരുമായും സഹകരിച്ച് പോകുന്ന വ്യക്തിയാണ് ഞാൻ. സദുദ്ദേശപരമായിട്ട് മാത്രമേ ഞാൻ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുളളൂ.
നിയമത്തിൽ വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയോട് പറയും. നവീൻ ബാബുവിന്റെ കുടുംബത്തെ പോലെ ഞാനും ആഗ്രഹിക്കുന്നു. മരണത്തിൽ കൃത്യമായും അന്വേഷണം നടക്കണം. എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുളള അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- ദിവ്യ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]