.news-body p a {width: auto;float: none;}
കണ്ണൂർ : എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായിരുന്ന കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം നൽകിയത് സ്ത്രീയെന്ന പരിഗണനനൽകി. കുടുംബനാഥയുടെ അസാന്നിദ്ധ്യം ചെറിയകാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. പിപി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണെന്നും പരിഗണിച്ചു. ഇനിയും കസ്റ്റഡിയിൽ വേണം എന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും വിധിയിൽ പറയുന്നു. ജാമ്യാപേക്ഷയിൽ കുടുംബത്തിന്റെ സാഹചര്യം, അച്ഛന്റെ രോഗാവസ്ഥ എന്നിവയെക്കുറിച്ചും ദിവ്യ വ്യക്തമാക്കിയിരുന്നു.
ഇന്നുരാവിലെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ജയിലിലായി പതിനൊന്നാം നാളിലാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് .ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം കേട്ട കോടതി ഇന്നത്തേക്ക് വിധിപറയാൻ മാറ്റുകയായിരുന്നു.
ഒരു ലക്ഷം രൂപ കെട്ടിവയ്ക്കുന്നതിനൊപ്പം രണ്ടു പേരുടെ ആൾ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും വിധിപ്പകർപ്പിൽ പറയുന്നു.
അന്വേഷണവുമായി സഹകരിച്ചെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകൾ ഉണ്ടെന്നും ജാമ്യാപേക്ഷയിൽ ദിവ്യ വ്യക്തമാക്കിയിരുന്നു.ദിവ്യയുടെ ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നുവെന്ന് വാദിച്ച പ്രതിഭാഗം യാത്രഅയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിൽ സമ്മതിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകരുമായി ചേർന്ന് തുടർ നടപടികൾ ആലോചിക്കുമെന്നും പിന്നീട് കൂടുതൽ പ്രതികരിക്കാമെന്നും അവർ പറഞ്ഞു. അതിനിടെ ദിവ്യയെ പിന്തുണച്ച് സിപിഎം നേതാവ് പികെ ശ്രീമതി രംഗത്തെത്തി. ദിവ്യയ്ക്ക് നീതിലഭിക്കണമെന്നും ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്നായിരുന്നു അവരുടെ പ്രതികരണം.