.news-body p a {width: auto;float: none;}
തൃശൂർ: പിപി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്ന ആളാണെന്ന് മന്ത്രി ആർ ബിന്ദു. അത് അർക്കും നിഷേധിക്കാനാവില്ല. പാർട്ടി നടപടിയെടുക്കുന്നില്ലെന്ന് ചർച്ച ചെയ്ത മാദ്ധ്യമങ്ങൾ, നടപടിയെടുത്തപ്പോൾ അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. കുറേക്കൂടി നിർമാണാത്മകമായി മാദ്ധ്യമങ്ങൾ പ്രവർത്തിക്കണമെന്നും മന്ത്രി വിമർശിച്ചു.
‘കേരളത്തിലെ മാദ്ധ്യമപ്രവർത്തനം നിലവാരക്കുറവ് നേരിടുന്നു. പാർട്ടി നടപടിയെടുക്കുന്നില്ല എന്നായിരുന്നു ഇതുവരെയുള്ള ചർച്ച. നടപടിയെടുത്തപ്പോൾ അതിനെക്കുറിച്ചായി ചർച്ച. ചർച്ചയ്ക്ക് എന്തെങ്കിലും വിഷയം വേണം’, ബിന്ദു പറഞ്ഞു.
പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി നേരത്തേ പ്രതികരിച്ചത്. ദിവ്യയ്ക്ക് നീതി ലഭിക്കണം. ദിവ്യ ഒന്നും ചെയ്തത് മനഃപൂർവമല്ല. അപാകതകൾ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെടുത്തതെന്നും പികെ ശ്രീമതി പറഞ്ഞു.
പിപി ദിവ്യയ്ക്കും മനുഷ്യാവകാശം ഉണ്ടെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചത്. യാത്രയയപ്പ് വേദിയിൽ അത്തരം നിലപാട് പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല. അതൊരു പോരായ്മയായി കാണുന്നു. ദിവ്യയെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ബിനോയ് കുര്യൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പിപി ദിവ്യക്ക് ഇന്നാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും ജില്ല വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. ഒക്ടോബർ 29ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ജഡ്ജ് നിസാർ അഹമ്മദ് തന്നെയാണ് ഇന്ന് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. ദിവ്യ 11 ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിലായിരുന്നു.