കാലിഫോർണിയ: ചിരിച്ചുകൊണ്ട് വളരെ സന്തോഷത്തോടെ ഭക്ഷമം തയ്യാറാക്കി കഴിക്കുന്ന ബുച്ച് വിൽമോറിന്റെയും സുനിതാ വില്യംസിന്റെയും ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള ആശങ്കയാണ് ജനങ്ങളിൽ ഉണ്ടായിരിക്കുന്നത്. അതിന് പ്രധാന കാരണം ചിത്രത്തിലെ സുനിതയുടെ രൂപമാണ്.
ശരീരം വല്ലാതെ മെലിഞ്ഞിട്ടുണ്ട്. കണ്ണുകൾ കുഴിഞ്ഞു. രണ്ട് കവിളുകളും ഒട്ടിപ്പോയിരിക്കുന്നു. ദീർഘകാല ബഹിരാകാശവാസം കാരണം സുനിതാ വില്യംസിന്റെ ആരോഗ്യം ക്ഷയിച്ചോ? അവർ സുരക്ഷിതയാണോ? എന്നാണ് തിരിച്ചെത്തിക്കുക? തുടങ്ങി ആശങ്ക നിറഞ്ഞ നിരവധി ചോദ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്.
എന്നാൽ, എല്ലാവരും സുഖമായിരിക്കുന്നു എന്നാണ് നാസയുടെ മറുപടി. ബഹിരാകാശ യാത്രികർ നല്ല ആരോഗ്യത്തോടെയാണുള്ളതെന്നും നാസ വ്യക്തമാക്കി. പതിവ് മെഡിക്കൽ ചെക്കപ്പുകൾ നടത്തുന്നുണ്ടെന്നും ഫ്ലൈറ്റ് സർജന്മാർ അവരെ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും നാസയുടെ സ്പേസ് ഓപ്പറേഷൻസ് മിഷൻ ഡയറക്ടറേറ്റിന്റെ വക്താവ് ജിമ്മി റസൽ പറഞ്ഞു.
ഇത്രയധികം ഉയരത്തിൽ ദീർഘനാൾ താമസിക്കുന്നതിന്റെ സ്വാഭാവിക സമ്മർദങ്ങൾ കാരണമാകാം സുനിതയുടെ ശരീരത്തിൽ മാറ്റങ്ങളുണ്ടായതെന്ന് സിയാറ്റിൻ ആസ്ഥാനമായുള്ള ഒരു പൾമൊണോളജിസ്റ്റ് ചൂണ്ടിക്കാട്ടി. ശരീരഭാരം കുറയുമ്പോഴാണ് കവിളുകൾ കുഴിഞ്ഞതായി കാണപ്പെടുന്നത്. ഓറെനാളായി അവർ കലോറി ഡെഫിസിറ്റിൽ ആയിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷണാര്‍ത്ഥം വെറും എട്ട് ദിവസം മാത്രം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയതായിരുന്നു നാസയുടെ സഞ്ചാരികളായ ബുച്ച് വില്‍മോറും സുനിത വില്യംസും. എന്നാൽ, പേടകത്തിന്റെ തകരാറുകാരണം മാസങ്ങൾ പിന്നിട്ടിട്ടും തിരിച്ചുവരാനായില്ല. ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഇരുവരെയും തിരികെ എത്തിക്കുക.