ദില്ലി: 2022ൽ കൊല ചെയ്യപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ സഹോദരന്റെ ചിത്രം പുറത്ത് വിട്ട് കുടുംബം. സിദ്ധു മൂസാവാലയുടെ അമ്മയ്ക്ക് 58 വയസ് പ്രായമുള്ളപ്പോഴാണ് 2024 മാർച്ച് 17 ന് സഹോദരൻ പിറന്നത്. കുഞ്ഞ് ജനിച്ച് 8 മാസങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ മുഖം വ്യക്തമാക്കുന്ന ചിത്രം കുടുംബം പുറത്തുവിടുന്നത്. ചിത്രം പങ്ക് വച്ച് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധിയാളുകളാണ് ചിത്രത്തോട് പ്രതികരിക്കുന്നത്. സിദ്ധു മൂസാവാലയുടെ ഒരു ഗാനത്തിന്റെ അകമ്പടിയിലാണ് സഹോദരന്റെ ചിത്രം കുടുംബം പുറത്ത് വിട്ടിട്ടുള്ളത്. സിദ്ധു തിരിച്ചുവന്നതായാണ് ചിത്രത്തോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കുന്നത്.
View this post on Instagram
സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ മാതാവ് ചരൺ സിംഗിനും പിതാവ് ബാൽകൗർ സിംഗിനും ഒപ്പമുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മകന്റെ അപ്രതീക്ഷിത മരണം ദമ്പതികളെ തളര്‍ത്തിയിരുന്നു. 58ാം വയസിലാണ് ചരൺ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. 2022-ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വർഷം മെയ് 29-നാണ് കൊല്ലപ്പെട്ടത്. ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. 2022 മെയ് 29 ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് കാറിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊന്നത്.
58ാം വയസിൽ രണ്ടാമത്തെ മകന് ജന്മം നൽകി ചരൺ, കൊല്ലപ്പെട്ട ഗായകന് സിദ്ധു മൂസാവാലയ്ക്ക് സഹോദരൻ
യുവാക്കൾക്കിടയിൽ ജനപ്രിയനായിരുന്നു മൂസാവാല. സ്വന്തം ഗാനങ്ങൾ എഴുതി പാടിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഏറ്റവും ധനികനായ പഞ്ചാബി ഗായകരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. ഗായകന് അന്തരിച്ചിട്ടും ഇദ്ദേഹത്തിന്റെ പല ഗാനങ്ങളും ദശലക്ഷക്കണക്കിന് കാഴ്ചകളാണ് നേടിത്. 2017 ലാണ് സിദ്ധു മൂസാവാല ആദ്യ ഗാനമായ “ജി വാഗൺ” ഇറക്കിയത്. കൂടാതെ ജനപ്രിയ ആൽബങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് പഞ്ചാബില്‍ ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. “ലെജൻഡ്”, “സോ ഹൈ”, “ദി ലാസ്റ്റ് റൈഡ്” തുടങ്ങിയ ഹിറ്റുകൾ മൂസാവാല തീര്‍ത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]