![](https://newskerala.net/wp-content/uploads/2024/10/crime-news-alwar-1725336372892_1200x630xt-1024x538.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മാനവീയം വീഥിയിൽ വെച്ച് ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിതിന്റെ മൊഴി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുജിത് ചികിത്സ തേടിയിരിക്കുകയാണ്. സുജിത്തിൽ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]