
ഭാര്യ രാധികയെ ഇപ്പോള്‍ എടുക്കാന്‍ പറഞ്ഞാല്‍ പറ്റില്ലെന്നും ഖുശ്ബുവിനെ ഇപ്പോള്‍ വേണേല്‍ ഒരു വിരലില്‍ എടുത്ത് പമ്പരം കറക്കാമെന്നും നടന് സുരേഷ് ഗോപി. ഖുശ്ബു അത്രയ്ക്ക് മെലിഞ്ഞ് പോയെന്നും അദ്ദേഹം പറയുന്നു.
ഒരു സിനിമാ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ് ഗോപി മനസ്സു തുറക്കുന്നത്.
‘മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ നടി ഖുശ്ബുവിനെ ഞാന്‍ കോരിയെടുക്കുന്നൊരു രംഗമുണ്ട്. ഖുശ്ബു അന്ന് നല്ല സൈസാണ്.
വീട്ടിലെത്തിയപ്പോള്‍ രാധിക പറഞ്ഞു ഖുശ്ബുവിനെ എടുത്ത പോലെ എന്നെയും എടുക്കണമെന്ന്. കൊച്ച് കുട്ടികള്‍ ശാഠ്യം പിടിക്കുന്നത് പോലെയായിരുന്നു.
അവള് മെല്ലിച്ചിട്ടായിരുന്നു അന്ന്. പക്ഷേ ഇപ്പോള്‍ എടുക്കാന്‍ പറഞ്ഞാല്‍ പറ്റില്ല.
ഖുശ്ബുവിനെ ഇപ്പോള്‍ വേണേല്‍ ഒരു വിരലില്‍ എടുത്ത് പമ്പരം കറക്കാം, അത്രയ്ക്ക് മെലിഞ്ഞ് പോയി അവര്‍’, താരം പറഞ്ഞു. സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ തയ്യാറാണോയെന്ന അവതാരകയുടെ ചോദ്യത്തിന് ഈ പ്രായത്തില്‍ ലിപ് ലോക്കൊക്കെ വരുമോയെന്ന് എനിക്ക് അറിയില്ല എന്ന് സുരേഷ് ഗോപി പറയുന്നു.
ഇനി ലിപ് ലോക്ക് ചെയ്യണമെന്ന് സംവിധായകര്‍ ആവശ്യപ്പെട്ടാല്‍ , ഞാന്‍ കലാകാരനാണ്, അത് ആവശ്യമാണെന്ന് എനിക്ക് തോന്നിയാല്‍ ഞാനത് ചെയ്ത് കൊടുക്കും, അത്രയേ ഉള്ളൂ. കൊഞ്ചിക്കപ്പെടുന്നത് തനിക്ക് ഇഷ്ടമാണെന്നും രാവിലെ ഭാര്യ രാധികയാണ് പ്രഭാത ഭക്ഷണം വാരി വായില്‍വെച്ചു തരുന്നതെന്നും സുരേഷ് ഗോപി പറയുന്നു.
കൊഞ്ചിക്കുന്നത് പോലെയാണ് എനിക്ക് അത് തോന്നാറുള്ളത്. പക്ഷേ അത് വര്‍ക്ക് പ്രഷറിന്റെ കൂടി ഭാഗമാണ്.
പല കാര്യങ്ങളും കോളും മെയിലുകളുമൊക്കെ രാവിലെ എനിക്ക് അറ്റന്റ് ചെയ്യേണ്ടി വരും. ആ സമയത്താണ് അവള് ഭക്ഷണം വാരി വായില്‍വെച്ചു തരുന്നത് -താരം പറയുന്നു.
2023 November 8 Entertainment actor suresh gopi told his life experience ഓണ്‍ലൈന്‍ ഡെസ്ക് title_en: Actor Suresh Gopi told his life experience …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]