
തിരുവനന്തപുരം: കേരളീയം 2023ന്റെ ഭാഗമായി ‘കേരള മെനു: അണ്‍ലിമിറ്റഡ്’ എന്ന ബാനറില്‍ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. രാമശ്ശേരി ഇഡ്ഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും, കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കന്‍, പുട്ടും കടലയും, കര്‍ക്കടക കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്‍ഡുകളായി അവതരിപ്പിക്കുന്നത്. കേരളത്തിന്റെ സുഭിക്ഷമായ ഭക്ഷണ പാരമ്പര്യത്തെയും മലയാളിയുടെ ആതിഥ്യ മര്യാദയെയും ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ഒരാഴ്ച നീണ്ടുനിന്ന കേരളീയം 2023 പരിപാടി ഇന്ന് അവസാനിക്കും. കേരളീയത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പരിപാടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി ചടങ്ങില്‍ മറുപടി നല്കി. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാ വര്‍ഷവും പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. നെഗറ്റീവ് വശങ്ങള് അല്ല അതിലൂടെ അവതരിപ്പിക്കപ്പെട്ടത്. യുവജനങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമാപന ചടങ്ങിനോട് അനുബന്ധിച്ച് ആറര മണിയോടെ മ്യൂസിക്കല്‍ മെഗാ ഷോ ‘ജയം’ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നടക്കും. ജയചന്ദ്രന്, ശങ്കര്‍ മഹാദേവന്, കാര്‍ത്തിക്ക്, സിതാര, റിമി ടോമി, ഹരിശങ്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Last Updated Nov 7, 2023, 8:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]