റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജോർദാനിൽ വെച്ച് മരിച്ചു. റിയാദിൽനിന്ന് 1300 കിലോമീറ്റർ അകലെ സൗദി വടക്കൻ അതിർത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്റെ മകന് ഹബീബ് എന്ന അബിയാണ് (39) മരിച്ചത്.
ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദാനിലേക്ക് പോയതായിരുന്നു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ജോർദാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സക്കീന, ഭാര്യ: ഷംന, മക്കൾ: മെഹ്സിന്, ഇസ്ര.
അതേസമയം കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും പുറത്തുവന്ന മറ്റൊരു സങ്കടകരമായ വാർത്ത എയർപ്പോർട്ടിൽ ജോലി ചെയ്യുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ട് കുഴഞ്ഞുവീണ അത്തോളി സ്വദേശി ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി എന്നതായിരുന്നു. കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനന്റെ മകൻ കെ മനേഷ് ( മിഥുൻ – 33 ) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ജിദ്ദ എയർപോർട്ടിൽ എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജിദ്ദ സൗദി ജർമ്മൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിലിരിക്കെയാണ് മരണം സംഭവിച്ചത്.
സ്ട്രോക്ക് വന്ന് 10 ദിവസം വെന്റിലേറ്ററിലായിരുന്നു. ഇക്കഴിഞ്ഞ മാസം 24 ന് വൈകീട്ട് 7 മണിയോടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് എയർപോർട്ട് ക്ലിനിക്കിൽ എത്തിച്ചത്. ഭക്ഷണം കഴിക്കാത്തതിനാലാകും എന്ന നിഗമനത്തിൽ നിരീക്ഷണത്തിലേക്ക് മാറ്റി. 6 മണിക്കൂർ കഴിഞ്ഞിട്ടും അബോധാവസ്ഥയിൽ മാറ്റം കാണാത്തതിനെ തുടർന്ന് ജിദ്ദ ജർമ്മൻ ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് ഭാര്യയുമായി സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഒപ്പം ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ സ്വദേശിയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മനേഷ് ആശുപത്രിയിലാണ് എന്ന വിവരം വീട്ടുകാർ അറിയുന്നത്. ജിദ്ദ ജർമ്മൻ ആശുപത്രിയിലെ മലയാളിയായ നഴ്സ് വീഡിയോ കോൾ ചെയ്താണ് പിന്നീടുള്ള ദിവസങ്ങളിൽ വീട്ടുകാർ മനേഷിന്റെ വിവരങ്ങൾ അറിഞ്ഞത്. എയർപോർട്ട് ക്ലിനിക്കിൽ നിന്നും 6 മണിക്കൂർ കഴിഞ്ഞാണ് ജിദ്ദ ആശുപത്രിയിൽ എത്തുന്നത്. ഇവിടെ നിന്ന് സർജറി ചെയ്യുന്നതിനായി ഇൻഷുർ നടപടി പൂർത്തിയാക്കാൻ രണ്ട് മണിക്കൂർ വൈകി. കൃത്യമായ പ്രാഥമിക ചികിത്സ വൈകിയതും തുടർന്നുള്ള സർജറി വൈകിയതുമാണ് മനേഷ് മരണത്തിന് കീഴടങ്ങാൻ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]