
ജൂതരുടെ സ്കൂളാണെന്ന് കരുതി മറ്റൊരു കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ ഇന്ത്യാന സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരിയായ റൂബ അൽമാഗ്ഥെയെ ആണ് ഇന്ത്യനാപൊളിസ് മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ഇന്ത്യാനപൊളിസിലെ ബ്ലാക്ക് ഹീബ്രൂ ഇസ്രായേലികളുമായി ബന്ധമുള്ള ഒരു കെട്ടിടത്തിലേക്കായിരുന്നു റൂബ കാർ ഇടിച്ചുകയറ്റിയത്.
സംഭവം നടന്ന സമയം നിരവധി കുട്ടികളും മുതിർന്നവരും കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നെങ്കിലും ആളപയമില്ല. ഹീബ്രു ഇസ്രയേൽ എന്നെഴുതിയ കെട്ടിടത്തിന്റെ ചിഹ്നം കണ്ടാണ് കെട്ടിടത്തെ ലക്ഷ്യം വച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
ഈ കെട്ടിടത്തിൽ ഇസ്രായേൽ സ്കൂൾ ഓഫ് യൂണിവേഴ്സൽ ആന്റ് പ്രാക്ടിക്കൽ നോളജും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത് ജൂതരുമായി ബന്ധമുള്ളതല്ല.
അതെ ഞാൻ ബോധപൂർവ്വം ചെയ്തതാണ്. അറസ്റ്റിന് ശേഷം റൂബ പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കെട്ടിടത്തെ ഇസ്രായേൽ സ്കൂൾ എന്നാണ് റൂബ വിശേഷിപ്പിച്ചത്. പലസ്തീനുമായുള്ള ബന്ധവും അവർ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
പലസ്തീനിലെ വർത്തകൾ കണ്ട് എനിക്ക് ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് അവർ അറസ്റ്റിനിടെ പറഞ്ഞതായി പൊലീസ് എബിസി ന്യൂസിന് നൽകിയ പ്രസ്താവനയിൽ പറയുന്നു. : ‘ അവരെ ഇങ്ങോട്ടേക്ക് അയയ്ക്കാമോ’; ഇന്ത്യയോട് ഇസ്രയേലിന്റെ അഭ്യര്ഥന, സര്ക്കാര് മറുപടിക്ക് കാത്തിരിപ്പ്! പൊലീസ് ഭീകരവാദി എന്ന് വിശേഷിപ്പിച്ച ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. അറസ്റ്റുമായി ബന്ധപ്പെട്ട
വിവരങ്ങൾ എഫ്ബിഐയെ അറിയിച്ചതായി ഇൻഡ്യാനപൊളിസ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെന്റ് (IMPD) വ്യക്തമാക്കി. എഫ്ബിഐ ലോക്കൽ പോലീസുമായി കേസിൽ സഹകരിക്കുമെന്നും റിപ്പോർട്ടുണ്ട്.
യുഎസിൽ വർദ്ധിച്ചുവരുന്ന ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷാ വിഭാഗം, അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]