
തിരുവനന്തപുരം – മുഖ്യമന്ത്രി നേരിട്ടെത്തിയാല്‍ മാത്രമേ ബില്ലുകളില്‍ തീരുമാനമെടുക്കൂവെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് ബില്ലുകളില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിന് സുപ്രീം കോടതി വിധി വരെ കാത്ത് നില്‍ക്കേണ്ട കാര്യമില്ല.
സുപ്രീം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പറയാനുള്ളത് കോടതിയില്‍ പറയും.
അധികാര പരിധി കടന്ന് സര്‍ക്കാര്‍ ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. ലോട്ടറിയും മദ്യവുമാണ് സര്‍ക്കാറിന്റെ പ്രധാന വരുമാന മാര്‍ഗം.
ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് നാണക്കേടാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]