
വയനാട്: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും എക്സൈസിൻ്റെ എംഡിഎംഎ വേട്ട. 44 ഗ്രാം എംഡിഎംഐ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശി നിജാഫത്ത് (30), മലപ്പുറം ഏറനാട് സ്വദേശി ഫിറോസ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവില്‍ നിന്നായിരുന്നു എംഡിഎംഎ കടത്ത്. ചെക്ക് പോസ്റ്റില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എക്സൈസ് സംഘം പരിശോധിച്ചു. ഇതിനിടയിലാണ് പാക്കറ്റിലാക്കിയ എംഡിഎംഎ പിടിച്ചെടുത്തത്. ബെംഗളൂരുവില്‍ നിന്നും ഇത്തരത്തിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കള്‍ വ്യാപകമായി സംസ്ഥാനത്തേക്ക് അതിര്‍ത്തി കടന്നെത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്‍സ്പെക്ടര്‍ ജിഎം മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, പ്രിവന്റീവ് ഓഫസര്‍മാരായ രാജേഷ് കോമത്ത്, കെവി മനോജ് കുമാര്‍, എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ് കെ എം, കെ വി രാജീവന്, വനിത ഓഫീസര്‍മാരായ ജലജ, അഖില, വയനാട് എക്സൈസ് ഐബി ഓഫീസര്‍മാരായ അനില്‍കുമാര്‍ ജി, ഡ്രൈവര്‍ പ്രസാദ് തുടങ്ങിയവര്‍ പരിശോധനയിൽ പങ്കെടുത്തു.
Last Updated Nov 7, 2023, 10:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]