
പത്തനംതിട്ട: പത്തനംതിട്ട അഴൂരിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ രഞ്ജിത്താണ് മദ്യലഹരിയിൽ അപകടമുണ്ടാക്കിയത്.
അഴൂർ ജംഗ്ഷനിൽ വെച്ച് രഞ്ജിത്ത് ഓടിച്ചിരുന്നു ഓട്ടോ കോന്നി ഭാഗത്ത് നിന്ന് വന്ന മറ്റൊരു ഓട്ടോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽ നിന്ന് തെന്നി മാറിയ വാഹനം യാത്രക്കാരുമായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ഓട്ടോ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങിവന്ന വകയാർ സ്വദേശികളായ അനിലും ഭാര്യ സ്മിതയും സഞ്ചരിച്ച ഓട്ടോയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇവരുടെ പരിക്ക് ഗുരുതമല്ല. എന്നാൽ ഡ്രൈവർ ജോൺസണനെ കോട്ടയം മെഡി. കോളേജിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ രഞ്ജിത്തും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Last Updated Nov 7, 2023, 8:40 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]