ഭക്ഷണത്തിൽ എപ്പോഴും ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തണമെന്ന് നമ്മൾ പറയാറുണ്ട്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്.
നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ ഭക്ഷണവും അതിനനുസരിച്ചുള്ളത് കഴിക്കേണ്ടതുണ്ട്. ധാരാളം ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്.
ഇത് കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്.
ഇത് രക്തക്കുഴലുകളെ ശാന്തമാക്കി രക്തയോട്ടം മെച്ചപ്പെടുത്തുന്നു. കൂടാതെ രക്തത്തിലെ സമ്മർദ്ദം കുറയ്ക്കാനും അതിലൂടെ ഹൃദ്രോഗം ഉണ്ടാവുന്നതിനെയും തടയാനും സഹായിക്കുന്നു.
കരളിനെ സംരക്ഷിക്കുന്നു ബീറ്റ്റൂട്ടിൽ ബീറ്റെയ്ൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള ഫൈബർ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. അതിനാൽ തന്നെ നല്ല ദഹനം ലഭിക്കാൻ ഇത് സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനം ബീറ്റ്റൂട്ടിലുള്ള നൈട്രേറ്റ് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ മെച്ചപ്പെടുത്തുന്നു. ഇത് ഓർമ്മശക്തി കൂട്ടാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതിലൂടെ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പ്രതിരോധശേഷി കൂട്ടുന്നു ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി, അയൺ, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാൻ നല്ലതാണ്.
തിളക്കമുള്ള ചർമ്മം ഇതിൽ ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുത്തുനിർത്തുകയും ആരോഗ്യമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കുന്നു ബീറ്റ്റൂട്ടിൽ കലോറി കുറവാണ്. കൂടാതെ ഇതിൽ ധാരാളം പോഷകങ്ങളും, ഫൈബറും അടങ്ങിയിട്ടുണ്ട്.
ഇത് കഴിക്കുന്നതിലൂടെ വിശപ്പില്ലാതാകുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ബീറ്റ്റൂട്ട് നല്ലതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]