തിരുവനന്തപുരം: വിനു മങ്കാദ് ട്രോഫിക്കുള്ള കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവതാരം മാനവ് കൃഷ്ണയാണ് ടീമിനെ നയിക്കുന്നത്.
ഒക്ടോബർ 9 മുതൽ 19 വരെ പോണ്ടിച്ചേരിയിലാണ് മത്സരങ്ങൾ നടക്കുക. മധ്യപ്രദേശാണ് ആദ്യ മത്സരത്തിൽ കേരളത്തിൻ്റെ എതിരാളികൾ.
കേരളത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ മാനവ് കൃഷ്ണ, ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന എൻഎസ്കെ ട്രോഫിയിൽ പ്രോമിസിങ് യങ്സ്റ്റർ പുരസ്കാരം നേടിയിരുന്നു. ഇന്ത്യൻ അണ്ടർ 19 താരമായിരുന്ന മുഹമ്മദ് ഇനാൻ, മാനവിൻ്റെ സഹോദരൻ മാധവ് കൃഷ്ണ, കെസിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് കെ.ആർ, ജോബിൻ പി ജോബി എന്നിവരാണ് ടീമിലെ മറ്റു പ്രമുഖർ.
കേരള ടീം: മാനവ് കൃഷ്ണ (ക്യാപ്റ്റൻ), രോഹിത് കെ.ആർ, ഇമ്രാൻ അഷ്റഫ്, അമയ് മനോജ്, ജോബിൻ പി ജോബി, സംഗീത് സാഗർ വി, മുഹമ്മദ് ഇനാൻ, ആദിത്യ രാജേഷ്, മാധവ് കൃഷ്ണ, തോമസ് മാത്യു, എം.മിഥുൻ, ദേവഗിരി ജി, അഭിനവ് കെ.വി, അദ്വിത് എൻ, എ അഷ്ലിൻ നിഖിൽ. ഷൈൻ എസ്.എസ് ആണ് ടീമിൻ്റെ മുഖ്യ പരിശീലകൻ.
രജീഷ് രത്നകുമാർ സഹപരിശീലകനായി പ്രവർത്തിക്കും. കൂടുതൽ കായിക വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]