കാസർകോട്: മഞ്ചേശ്വരത്ത് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെടുന്നു. അജിത്തിൻ്റെ ഭാര്യ ശ്വേതയെ രണ്ട് സ്ത്രീകൾ ചേർന്ന് മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ സൂചന ശക്തമായത്.
എന്നാൽ, ദമ്പതികൾക്ക് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളുള്ളതായി അറിയില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ദമ്പതികൾ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ശ്വേതയ്ക്ക് നേരെ ആക്രമണമുണ്ടായത്.
കടമ്പാറിലെ വീട്ടിലേക്കുള്ള വഴിയിൽ വെച്ച് രണ്ട് സ്ത്രീകൾ ശ്വേതയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
സാമ്പത്തിക ഇടപാടുകളാണ് തർക്കത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, അജിത്തും ശ്വേതയും തങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതായി പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ ആവർത്തിക്കുന്നു.
അജിത്ത് നേരത്തെ വിവാഹത്തിനും പിതാവിൻ്റെ ചികിത്സയ്ക്കുമായി വായ്പ എടുത്തിരുന്നുവെന്നും അത് തിരിച്ചടയ്ക്കാൻ സഹായിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ശ്വേതയെ മർദ്ദിച്ചവരെ കണ്ടെത്തണമെന്നും ദമ്പതികൾക്ക് സാമ്പത്തിക സമ്മർദ്ദമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അജിത്തിൻ്റെയും ശ്വേതയുടെയും മൊബൈൽ ഫോണുകളിലേക്ക് വന്ന കോളുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.
ആത്മഹത്യാപ്രേരണയ്ക്ക് കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി.
കടമ്പാറിലെ വീട്ടിൽ നടന്ന അന്ത്യകർമ്മങ്ങളിൽ നിരവധി പേർ പങ്കെടുത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]