മലപ്പുറം: സ്വകാര്യ ബസില്‍ മുതിര്‍ന്ന പൗരര്‍ക്കുള്ള സീറ്റ് നിഷേധിക്കുകയും കണ്ടക്ടര്‍ അപമാനിക്കുകയും ചെയ്തതായി കാണിച്ച് വിരമിച്ച വനിതാ ഹെഡ് പോസ്റ്റ് മാസ്റ്റര്‍ ഗതാഗത മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കി. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സ്ട്രെയ്ഞ്ചര്‍’ ബസിലെ കണ്ടക്ടര്‍ക്കെതിരെ പുത്തൂര്‍ അരിച്ചോള്‍ സ്വദേശിനി ടി.കെ.
ശൈലജയാണ് (62) പരാതിക്കാരി. രാമനാട്ടുകരയില്‍ നിന്ന് ചങ്കുവെട്ടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍, മുതിര്‍ന്ന പൗരര്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ ഇരുന്നിരുന്ന കൗമാരക്കാരികളോട് ഒഴിഞ്ഞുതരാന്‍ ശൈലജ ആവശ്യപ്പെട്ടു. എന്നാല്‍, സീറ്റിലിരിക്കുന്നവര്‍ ഗുരുവായൂരിലേക്ക് പോകുന്നവരാണെന്നും പ്രശ്നമുണ്ടാക്കരുതെന്നും പറഞ്ഞ് കണ്ടക്ടര്‍ ആവശ്യം നിരസിക്കുകയും സഹയാത്രക്കാരുടെ മുന്നില്‍വെച്ച് വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ജില്ലാ കളക്ടര്‍, എ.ഡി.എം, ആര്.ടി.ഒ എന്നിവര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]