ലഖ്നൗ∙ നീറ്റ് പരീക്ഷാ തട്ടിപ്പിലൂടെ കുപ്രസിദ്ധി നേടിയ ‘സോൾവർ ഗാങ്’ അംഗങ്ങൾ
തട്ടിപ്പുമായി ബന്ധപ്പെട്ട് അരസ്റ്റിൽ. അന്തർ സംസ്ഥാന ശൃംഖലയായ സോൾവർ ഗാങ്ങിലെ 10 പേരെയാണ് യുപിയിലെ ലഖ്നൗ പൊലീസ്
ചെയ്തത്.
തട്ടിപ്പിനായി എഐ സഹായം വരെ ഇവർ ഉപയോഗിച്ചതായി കണ്ടെത്തി.
ഐബിപിഎസ് നടത്തിയ ബാങ്കിങ് പരീക്ഷയിൽ യഥാർഥ ഉദ്യോഗാർഥികൾക്ക് പകരമായെത്തി പരീക്ഷ എഴുതുന്നതിനിടെയാണ് തട്ടിപ്പുസംഘാംഗങ്ങൾ പിടിയിലായത്. ഇവർ എഐ ഉപയോഗിച്ച് അഡ്മിറ്റ് കാർഡിലെ ഫോട്ടോ വരെ വ്യാജമായി നിർമിച്ചാണ് എത്തിയത്.
16 മൊബൈൽ ഫോണുകൾ, 21 വ്യാജ തിരിച്ചറിയൽ കാർഡുകൾ, ഒമ്പത് ആധാർ കാർഡുകൾ, ഏഴു പെൻഡ്രൈവുകൾ, 1.53 ലക്ഷം രൂപ എന്നിവ അറസ്റ്റിലായവരിൽ നിന്നു കണ്ടെടുത്തു. ഉദ്യോഗാർഥികളിൽ നിന്നു വൻ തുക ഈടാക്കിയാണ് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നത് എന്നു പൊലീസ് പറഞ്ഞു.
പിടിയിലായവരിൽ ആനന്ദ് കുമാർ എന്നയാൾ ‘സോൾവർ ഗാങ്ങി’ലെ പ്രധാനിയാണ്.
പ്രാഥമിക പരീക്ഷയ്ക്ക് 20,000 രൂപ, മെയിൻ പരീക്ഷയ്ക്ക് ഒരു ലക്ഷം രൂപ, ജോലി നേടാനുള്ള മറ്റു സഹായങ്ങൾക്കായി രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണത്രെ ഇയാൾ ഫീസ് ഈടാക്കിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.
നേരത്തെ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ സമയത്ത് ‘സോൾവർ ഗാങ്ങി’ന്റെ തട്ടിപ്പുകൾ ചർച്ചയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]