
തിരുവനന്തപുരം: പി വി അൻവര്‍ എംഎല്‍എയുടെ നിയമസഭ സീറ്റിൽ മറുപടി നൽകി സ്പീക്കർ എ എൻ ഷംസീർ. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പ്രത്യേക കസേര അനുവദിക്കുമെന്ന് സ്പീക്കർ അറിയിച്ചു. അൻവറിന് പ്രത്യേക ബ്ലോക്ക് ആയിരിക്കാം എന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്.
പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമായിരുന്നു പിവി അൻവറിന്റെ നിലപാട്. നാളെ നിയമസഭയിൽ പോകുമെന്നാണ് പി വി അൻവര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]