
തിരുവനന്തപുരം: ഇത്തവണത്തെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം മെഷീൻ ലേണിംഗ് രംഗത്തെ രണ്ട് അതികായൻമാർക്ക്. അമേരിക്കൻ ഗവേഷകനായ ജോൺ ജെ. ഹെപ്പ്ഫീൽഡിനും, ബ്രിട്ടീഷ് ഗവേഷകൻ ജെഫ്രി ഇ. ഹിന്റണിനുമാണ് നോബേൽ ലഭിച്ചത്. കൃത്രിമ ന്യൂറൽ നെറ്റ്വർക്കുകളിലൂടെ മെഷീൻ ലേണിംഗ് സാധ്യമാക്കിയതിനാണ് പുരസ്കാരം.
ഇവരുടെ ഗവേഷണങ്ങളാണ് ഇന്നത്തെ നിർമ്മിത ബുദ്ധി സംവിധാനങ്ങളുടെ അടക്കം അടിത്തറ. എഐയുടെ തലതൊട്ടപ്പൻമാരായി കണക്കാക്കപ്പെടുന്ന മൂന്ന് ഗവേഷകരിൽ ഒരാൾ കൂടിയാണ് ഡോ. ജോഫ്രി ഹിന്റൺ. അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിലെ അധ്യാപകനാണ് ജോൺ ജെ. ഹോപ്ഫീൽഡ്. ലണ്ടനിൽ ജനിച്ച ജെഫ്രി ഇ ഹിന്റൺ കാനഡയിലെ ടൊറോൻ്റോ സർവകലാശാലയിലെ അധ്യാപകനാണ്.
ചിത്രങ്ങളെ ഓർത്തുവയ്ക്കാനും പുനർനിർമ്മിക്കാനും സാധിക്കുന്ന സംവിധാനം ആവിഷ്കരിച്ചതിനാണ് ജോൺ ഹോപ്ഫീൽഡിന് പുരസ്കാരം. ഹോപ്ഫീൽഡിന്റെ ആവിഷ്കാരത്തെ ഉപയോഗിച്ച് വിവര വിശകലനം നടത്താവുന്ന പുതിയ സംവിധാനം ജെഫ്രി ഹിന്റൺ കണ്ടെത്തി. പുരസ്കാരമുണ്ടെന്ന് അറിയിച്ചുള്ള ഫോൺ കോൾ തന്നെ ഞെട്ടിച്ചുവെന്നും ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു ഹിന്റണിന്റെ ആദ്യ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]