
തിരുവനന്തപുരം: സൗദി അറേബ്യയില്‍ തൊഴിലവസരങ്ങള്‍. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്കാണ് വനിതാ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്റ്.
ബിഎസ്സി നഴ്സിങ് അല്ലെങ്കില്‍ പിബിബിഎന്, എംഎസ് സി നഴ്സിങോ പാസ്സായ രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അപേക്ഷകള്‍ അയയ്ക്കാനാകുക. ഇപ്പോഴും ജോലി ചെയ്ത് കൊണ്ടിരിക്കുന്നവരാകണം. കരിയറില്‍ 6 മാസത്തിലേറെ ഇടവേള എടുത്തവരാകരുത്. വനിതകള്‍ക്കാണ് അവസരം. 4110 റിയാല്‍ ആണ് പ്രതിമാസ ശമ്പളം. ഇതിന് പുറമെ എക്സ്പീരിയന്‍സ് അലവന്‍സും ലഭിക്കും. 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമാണ്. ഈ റിക്രൂട്ട്മെന്റിന് സര്‍വീസ് ചാര്‍ജ് ബാധകമാണ്.
Read Also – മാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം, പ്രായപരിധി 40 വയസ്സ്; അടിച്ചു കേറി വാ, ടിക്കറ്റും വിസയും ഇൻഷുറൻസും സൗജന്യം
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വെള്ള ബാക്ക്ഗ്രൗണ്ടിലുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, 6 മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, ബിരുഗദ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, എല്ലാ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ സര്‍ട്ടിഫിക്കറ്റും, ആധാര്‍ കോപ്പി എന്നിവ സഹിതം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ 2024 ഒക്ടോബര്‍ 15ന് മുമ്പ് അപേക്ഷകള്‍ അയയ്ക്കണം. Female Nurses to MOH-KSA എന്ന സബ്ജക്ട് ലൈനില്‍ വേണം മെയില്‍ അയയ്ക്കാൻ. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]