
തൃശൂര്‍: ഗുരുവായൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത് എക്സൈസ് സംഘം. എക്സൈസ് കമ്മീഷണർ സ്ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ നിന്നാണ് 18.725 കിലോഗ്രാം കഞ്ചാവും 1.994 കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. ചാവക്കാട് സ്വദേശികളായ ഷാഫി (37), അക്ബർ (38), നിയാസ് (31), അബ്ദുൽ റഹ്മാൻ (36) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി എം പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. മാരുതി സ്വിഫ്റ്റ് കാറിന്റെ സ്പീക്കർ ബോക്സിനുള്ളിലും വിവിധ രഹസ്യ അറകളിലുമായാണ് പ്രതികൾ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുമോൻ, എക്സൈസ് ഇൻസ്പെക്ടർമാരായ നിധിൻ കെ വി, പ്രസാദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജീവ്, പ്രിവന്റീവ് ഓഫീസർമാരായ അരുൺകുമാർ, ലോനപ്പൻ, ജിസ്മോൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )മാരായ സുനിൽ, സുധീരകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്, അനിൽ പ്രസാദ്, സിജോമോൻ, ജോസഫ്, ശ്യാം, സുധീഷ് ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ നിഷ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
വീഡിയോ ഒന്ന് പോസ് ചെയ്യാനും നിർത്താനും കഴിയുന്നില്ല! ഞെട്ടി യാത്രക്കാര്‍, ആകാശത്തും ആകെ വിയർത്ത് ക്രൂ അംഗങ്ങൾ
ലോക്കോ പൈലറ്റ് ആ കാഴ്ച കണ്ട് ആദ്യമൊന്ന് ഞെട്ടി, ഒട്ടും പതറാതെ ട്രെയിൻ നിർത്തി; റെയിൽ ട്രാക്കിൽ കണ്ടത് മൺകൂന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]