
.news-body p a {width: auto;float: none;}
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച നടി മിനു മൂനീറിന് മറുപടിയുമായി നടി ബീനാ ആന്റണി. ബീനയുടെ ഭർത്താവ് മനോജ് മുൻപ് മിനുവിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കിൽ വീഡിയോ പങ്കുവയ്ക്കാമെന്നുമായിരുന്നു വിമർശനത്തിൽ മിനു പ്രതികരിച്ചത്. ഇതിന് മറുപടിയായാണ് ബീനാ ആന്റണി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘ഞാനിപ്പോൾ വന്നത് ഒരു പുതിയ സംഭവത്തെക്കുറിച്ച് സംസാരിക്കാനാണ്. എന്നെ വളരെ മോശമായി പരാമർശിച്ചുകൊണ്ടുള്ള ഒരു ഓഡിയോ ക്ളിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഹേമ കമ്മിഷനും അതുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളുമൊക്കെ വന്നിരിക്കുകയാണല്ലോ, എല്ലാം നല്ലതിന് തന്നെയാണ്. എന്നാൽ ഇതിന്റെ ഇടയിൽകൂടി നമ്മുടെ ഇൻഡസ്ട്രിയെ തകർക്കാനും കുറച്ചുപേർ ഇറങ്ങിയിട്ടുണ്ട്.
എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന് ഭയന്നല്ല ഇപ്പോൾ സംസാരിക്കുന്നത്. എന്നെ മനസിലാക്കുന്നവർ അതൊന്നും വിശ്വസിക്കില്ല എന്നെനിക്കറിയാം. നടിയായി അറിയപ്പെടാൻ എനിക്കൊരു പിന്നാമ്പുറക്കഥകളും പറയേണ്ടി വന്നിട്ടില്ല. ബീനാ ആന്റണി ഒരു നടിയെന്ന നിലയിൽ അംഗീകരിക്കപ്പെട്ടിട്ട് കുറേനാളായി. രണ്ടുമൂന്ന് വർഷം അടുപ്പിച്ച് സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്. അതല്ലാതെ എന്നെപ്പറ്റി പറഞ്ഞ ഈ ടീമിനെപ്പോലെ കുറെ പിന്നാമ്പുറക്കഥകൾ പറഞ്ഞ് ആർട്ടിസ്റ്റായ ആളല്ല ഞാൻ.
അവരുടെ ജീവിതരീതികൾ ഒക്കെ അങ്ങനെയായിരിക്കാം. അതിലേക്കൊന്നും ഞാൻ പോകുന്നില്ല, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, എന്നെ ഇത്തരത്തിൽ പറഞ്ഞതിനാൽ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
33 വർഷമായി ഇൻഡസ്ട്രിയിലുള്ള ആളാണ് ഞാൻ. ഇത്രയും വർഷം ജോലിയില്ലാതെ നിന്നിട്ടില്ല. വേറെ എന്തെങ്കിലും വഴികളിലൂടെ കുടുംബം പോറ്റേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. എന്റെ പേരെടുത്ത് പലരും പലതും കുരച്ചിട്ടുണ്ട്, അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. എനിക്ക് എന്നെ അറിയുന്നവർ മതി, ബാക്കി ആര് എവിടെ കിടന്ന് കുരച്ചാലും എനിക്ക് വിഷയമല്ല’- എന്നാണ് ബീന ആന്റണി വീഡിയോയിൽ പറഞ്ഞത്.