
ഹൈദരാബാദ്: കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറിനെ കുടുക്കി അഴിമതി വിരുദ്ധ ബ്യൂറോ. 50,000 രൂപയാണ് എഎസ്ഐ കൈക്കൂലി വാങ്ങിയത്. സൈബരാബാദ് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള മേഡ്ചൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ മധു സുദൻ റാവുവിനെയാണ് എസിബിയുടെ ഹൈദരാബാദ് സിറ്റി റേഞ്ച്-2 യൂണിറ്റ് കയ്യോടെ പിടികൂടിയത്.
പണമിടപാട് തർക്കം പരിഹരിക്കുന്നതിനായി എഎസ്ഐ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൈക്കൂലി തുക മധു സുദൻ റാവുവില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൈക്കൂലി സൂക്ഷിച്ചിരുന്ന പാന്റിന്റെ പിന്നിലത്തെ പോക്കറ്റില്‍ നിന്നും വലത് കൈവിരലുകളില്‍ നിന്നും രാസ പരിശോധനയില്‍ പണം വാങ്ങിയതായുള്ള സ്ഥിരീകരണവും നടത്തിയിട്ടുണ്ട്. പ്രതിയായ എഎസ്ഐയെ ഹൈദരാബാദിലെ നാമ്പള്ളി കോടതിയിൽ എസ്പിഇ, എസിബി കേസുകളുടെ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജിയുടെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീഡിയോ ഒന്ന് പോസ് ചെയ്യാനും നിർത്താനും കഴിയുന്നില്ല! ഞെട്ടി യാത്രക്കാര്‍, ആകാശത്തും ആകെ വിയർത്ത് ക്രൂ അംഗങ്ങൾ
ലോക്കോ പൈലറ്റ് ആ കാഴ്ച കണ്ട് ആദ്യമൊന്ന് ഞെട്ടി, ഒട്ടും പതറാതെ ട്രെയിൻ നിർത്തി; റെയിൽ ട്രാക്കിൽ കണ്ടത് മൺകൂന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]